THANKS TRIVANDRUM

My View of Life

MY VIEW OF LIFE
PLEASE REMOVE YOUR BAD LIFE AND WEAR A NEW LIFE 
 LIFE SHOULD BE PROGRESSIVE

POSITIVE PROSPECT IN LIFE 




My View of Life
എൻറെ ജീവിത ദർശനം 


എല്ലാവരും പ്രകാശത്തെ ഇഷ്ടപ്പെടുന്നു. വെളിച്ചത്തിൽ ആയിരിക്കുവാൻ ആഗ്രഹിക്കുകയും ചെയ്യുന്നു. അതുപോലെ തന്നെ എല്ലാവരും കത്തിജ്വലിക്കുന്ന സൂര്യനിൽ  നിന്നും ഓടി എവിടെയെങ്കിലും തണലിൽ വിശ്രമിക്കുവാൻ ആഗ്രഹിക്കുകയും ചെയ്യൂന്നവരാണ് നമ്മിൽ ഒട്ടുമിക്ക പേരും.

എന്നാൽ നമ്മിലാർക്കാണ്  അന്ധകാരമുള്ളടത്ത് സ്വയം പ്രകാശമായി മാറി മറ്റുള്ളവരുടെ ജീവിതത്തിൽ  പ്രകാശം പകരാൻ ആഗ്രഹമുള്ളത്. മെഴുകുതിരി പ്രകാശം നൽകി സ്വയം ഉരുകി തീരുന്നതു പോലെ  അന്ധതയും അനീതിയും അഴിമതിയും അജ്ഞതയും നിറഞ്ഞ ഈ ലോകത്തിൽ നീതിയുടെയും നന്മയുടെയും സത്യത്തിൻറെയും ചൂണ്ടുപലകയെങ്കിലും ആയി മാറുവാൻ ആർക്കു സാധിക്കും. 

തിന്മയെ  തിരുത്തി നന്മയാക്കി മാറ്റുവാനും അന്ധകാരത്തെ പ്രകാശമാക്കി മാറ്റുവാനും ആര്  മുന്നോട്ടു വരും.? നമ്മിലാർക്കാണ് സ്വയം മറ്റുള്ളവർക്ക് തണലായി മാറാൻ സാധിക്കുക.  അന്ധകാരമുള്ളടത്തു പ്രകാശം പകരുമ്പോഴാണ് നമ്മൾ മറ്റുള്ളവരിൽ നിന്ന് വ്യത്യസ്തരാകുന്നത്.  മറ്റുള്ളവർക്ക് താങ്ങും തണലും ആയി മാറുമ്പോഴാണ് മനുഷ്യൻ മനുഷ്യനാകുന്നത്.  അവിടെയാണ് നമ്മിലെ മഹത്വം വെളിപ്പെടുക.  യഥാർത്ഥത്തിൽ സ്വർഗത്തിലെ നിക്ഷേപം ഇതു തന്നെയാണ്.   മറ്റുള്ളവർക്ക് നമ്മളാൽ കഴിയുന്നത് ചെയ്തു കൊടുക്കുമ്പോൾ നമ്മുടെ മനസ്സിന് ലഭിക്കുന്ന ശാന്തിയും സന്തോഷവും അത് മറ്റ് എവിടെ നിന്നു ലഭിക്കും.?

നമ്മുടെ കുടുംബങ്ങളിൽ തന്നെ ജോലിക്കു പോകുവാനുള്ള ആരോഗ്യം ക്ഷയിച്ച മാതാപിതാക്കളും  ജീവിതമാകുന്ന ഓട്ടപന്തയത്തിൽ വീണുപോയ സഹോദരങ്ങളും നമ്മുടെ കണ്മുൻപിൽ ഉണ്ട്.  മറ്റാർക്കും നമ്മൾ ഒന്നും ചെയ്തില്ലെങ്കിലും നമ്മുടെ രക്തബന്ധങ്ങളെ എങ്കിലും നമ്മൾ സഹായിച്ചില്ലെങ്കിൽ പിന്നെ നമ്മുടെയൊക്കെ ജീവിതത്തിനു എന്തർഥമാണുള്ളത്?

സാമ്പത്തിക സഹായം മാത്രമല്ല "സഹായം" എന്ന വാക്കിൽ അടങ്ങിയിരിക്കുന്നത്.  നമ്മുടെ കുഞ്ഞനുജന്മാർക്കും അനുജത്തിമാർക്കും നമുക്കറിയാവുന്ന കുഞ്ഞറിവുകൾ പങ്കുവയ്ക്കുക.  വിവിധങ്ങളായ തൊഴിൽ സാധ്യതകളെക്കുറിച്ചു അവബോധം നൽകുക.  അതിനു ഏത് പാഠ്യ വിഷയങ്ങൾ പഠിക്കണം അത് എവിടെ നിന്ന് പഠിക്കണം അതിനു സാമ്പത്തിക സഹായങ്ങൾ എവിടെ നിന്ന് ലഭിക്കും. ആരൊക്കെ അല്ലെങ്കിൽ ഏത് സംഘടനകൾ അത്തരത്തിലുള്ള സഹായങ്ങൾ നൽകും. ഏതെങ്കിലും  സ്ഥാപനത്തിലോ  കമ്പനിയിലോ തൊഴിൽ അവസരമുണ്ടോ എന്നതിനെക്കുറിച്ചും അറിവ് പങ്കു വയ്ക്കാം. ഒരു നേരത്തെ ഭക്ഷണം നൽകുക അല്ലെങ്കിൽ തനിക്കുള്ള ഭക്ഷണം വിശക്കുന്ന അപരനുമായി പങ്കുവയ്ക്കുക. അപകടം പറ്റി വഴിയരികിൽ കിടക്കുന്ന അപരിചിതനെ എത്രയും വേഗത്തിൽ ആശുപത്രിയിൽ എത്തിക്കുക, ദുഖിക്കുന്നവനെ ആശ്വസിപ്പിക്കുക, എന്ത് ചെയ്യണം എന്നറിയാതെ എങ്ങോട്ടു പോകണം എന്നറിയാതെ വല്ലാത്ത ആഴയക്കുഴപ്പത്തിൽ ആയിരിക്കുന്ന ഒരാൾക്ക് ശരിയായ മാർഗ നിർദ്ദേശം നൽകുക.....  " എൻ്റെ ഈ ചെറിയ സഹോദരന്മാരിൽ ആർക്കെങ്കിലും നിങ്ങൾ സഹായം ചെയ്തപ്പോഴെല്ലാം എനിക്ക് തന്നെയാണ് ചെയ്തത് എന്ന് അങ്ങു അരുളിചെയ്തിട്ടുണ്ടല്ലോ." ബൈബിൾ-  വിശുദ്ധ മത്തായി  25:40  


Leave your comments and suggestions to : thankstvm@gmail.com

No comments:

Post a Comment